തൃക്കരിപ്പൂരിൽ ശൈശവ വിവാഹം നാല് പേർക്കെതിരെ കേസ്

കാസർഗോഡ് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം നാല് പേർക്കെതിരെ കേസ്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് പൊലീസ് കേസെടുത്തത്. എടച്ചാക്കൈ സ്വദേശിയായ വരൻ, പെൺകുട്ടിയുടെ പിതാവ് ,ജുമാ മസ്ജിദ് സെക്രട്ടറി പികെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് കേസെടുത്തത്

16 വയസ്സുള്ള പെൺകുട്ടിയെയാണ് നിക്കാഹ് ചെയ്തത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: