ചൂരൽമലയും മുണ്ടക്കൈയും യുഡിഎഫിനൊപ്പം;കൽപ്പറ്റ നിയമസഭാ മണ്ഡലം അടിയൊഴുക്കിൽ എൽഡിഎഫ് തകർന്നു;

വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകളിൽ യുഡിഎഫിന് വൻ മുന്നേറ്റം. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദുരന്തബാധിത മേഖലകളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി.

പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വോട്ടർമാർ തള്ളി. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകൾ നേടി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: