മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി.സതീശന് വെളുത്ത കാർ നൽകാൻ ആലോചന. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു. സൗകര്യങ്ങളേറിയ കിയ കാർണിവർ കാറാണ് പിണറായി വിജയൻ ഉപയോഗിച്ചിരുന്നത്. മുൻപ് ഉപയോഗിച്ചിരുന്ന ഇന്നോവ കാറിന് പകരം 2022 ലാണ് 33 ലക്ഷം രൂപ മുടക്കി പുതിയ കാർ വാങ്ങിയത്. പ്രതിപക്ഷ നേതാവായിരിക്കെ ഇന്നവോ ക്രിസ്‌റ്റ കാറാണ് വി.ഡി.സതീശൻ ഉപയോഗിച്ചിരുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ച കാറായിരുന്നു വി.ഡി.സതീശനും 2023 ജനുവരി അവസാനം വരെ ഉപയോഗിച്ചിരുന്നത്.
മുഖ്യമന്ത്രിയായി അധികാരമേറ്റാൽ തനിക്ക് എസ്കോർട്ട് ആവശ്യമില്ലെന്ന് സതീശൻ ഡിജിപിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡുകൾ അടയ്ക്കരുതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.


