നെടുമങ്ങാട് :മലയാളത്തിന്റെ അക്ഷരമുത്തക്ഷിയും, കഴക്കൂട്ടം മുന്‍ എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സനും, ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ
അധ്യാപികയും, നെടുമങ്ങാട് പത്താംകല്ല് സ്വദേശിയുമായ പ്രൊഫസർ നബീസ ഉമ്മാളിന്റെ മൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക സംഘം തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, എസ് എസ് എൽ സി
പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികൾക്ക് അനുമോദന യോഗവും സംഘടിപ്പിച്ചു.ആർ എസ് പി
ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ബേബി ജോൺ സാംസ്കാരിക നിലയത്തിന്റെ
വൈസ് ചെയർമാനുമായ
സന്തോഷ് ഭദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ,നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,നൗഷാദ് കായ്പാടി, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, ലാൽ ആനപ്പാറ,
ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി,
മോഹനൻ തുടങ്ങിയവർ സംസാരിച്ചു.


