കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യം ദേവസ്വം; അനുനയിപ്പിച്ച് നേതൃത്വം

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന യുഡിഎഫ് മന്ത്രിസഭയില്‍ തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍, ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനുനയത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ നല്‍കും. നേരത്തെ ഈ വകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വൈദ്യുതി വകുപ്പ് ലഭിച്ചതോടെയാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്

വി ഡി സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുകള്‍ കെസി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് പ്രതീക്ഷിച്ച വകുപ്പ് നഷ്ടപ്പെട്ടത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ പി അനില്‍കുമാറിനാണ് ആരോഗ്യവകുപ്പ് ലഭിച്ചത്. ഇനി വൈദ്യുതി വകുപ്പ് ആര്‍ക്ക് എന്നതില്‍ വ്യക്തത വന്നിട്ടില്ല. 2004ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: