തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.
ഈ മാസം 14നാണ് സംഭവം ഉണ്ടായത്. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.


