പ്രസവശേഷം അയണ്‍ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നല്‍കി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവശേഷം കഴിക്കേണ്ട അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള മരുന്നാണ് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. സംഭവത്തില്‍ വൈക്കം സ്വദേശികളായ ദമ്പതികള്‍ ആശുപത്രി സൂപ്രണ്ടിനും പോലിസിനും പരാതി നല്‍കി. വൈക്കം സ്വദേശിനിയായ ഷൈനി മെയ് 10നാണ് പ്രസവിച്ചത്. തുടര്‍ന്ന് മെയ് 22ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രസവാനന്തര ചികില്‍സയുടെ ഭാഗമായി മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് നല്‍കിയിരുന്നു. 24 ദിവസത്തോളം…

