ഇത്തവണ ചങ്ങാടത്തിൽ മെസ്സിപ്പടത്തിൽ; ഒടുവിൽ പുള്ളാവൂർ സർപ്രൈസെത്തി


കൊടുവള്ളി | വൈകിയെങ്കിലും ഒടുവിൽ വേറിട്ട ഫാൻസ് ഡിസ്പ്ലേ ഒരുക്കി പുള്ളാവൂരിലെ അർ‌ജന്റീന ആരാധകർ. വെള്ളിയാഴ്ച വൈകിട്ട് അ‍ഞ്ചോടെ പുള്ളാവൂരിലെ ചെറുപുഴയിൽ ചങ്ങാടത്തിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ മാതൃകയിൽ അർജന്റീന ടീമും കോച്ച് സ്കലോണിയും നിറഞ്ഞപ്പോൾ ഇത്തവണത്തെ ഫാൻസ് ഡിസ്പ്ലേകളിൽ വേറിട്ടതായി മാറി.

ഫ്ലെക്സ് ബോർഡുകളിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മെസ്സിയും മറ്റ് അർജന്റീന ടീം അംഗങ്ങളും പരിശീലകനും നിൽക്കുന്ന ചെറു കട്ടൗട്ടുകളും നിറഞ്ഞതാണ് ഡിസ്പ്ലേ. പുഴയിൽ ചെറിയ ചലനത്തോടെ നിൽക്കുന്ന നിലയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഖത്തറിൽ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളും മുൻപെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കൂറ്റൻ കട്ടൗട്ടുകളുയർത്തി വിസ്‌മയിപ്പിച്ച പുള്ളാവൂർ ചെറുപുഴ കടവിൽ ഇത്തവണയും സർപ്രൈസുമായി എത്തുമെന്ന് അറിയിച്ചിരുന്നു.ലയണൽ മെസ്സിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നെയ്‌മാറും നെഞ്ചു വിരിച്ച് നിന്ന അതേ പുള്ളാവൂരിലെ ചെറു പുഴയിൽ വേറിട്ട രീതിയിൽ കാഴ്‌ചയുടെ പൂരമൊരുക്കാനായിരുന്നു അർജന്റീന ആരാധകരുടെ ശ്രമം. കഴിഞ്ഞ തവണ 30 അടിയുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിച്ചിരുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: