Headlines

ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ മക്കൾക്ക് വിഷം നൽകി; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, പ്രതിക്കായി ഊർജ്ജിത തെരച്ചിൽ


        

തൃശൂർ : മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തൃശൂർ പെരുമ്പിലാവിൽ താമസിക്കുന്ന തമിഴ്നാട്ടുകാരൻ മുത്തുവാണ് (29) രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതി മുങ്ങിയത്. രണ്ടു മക്കൾക്കു വിഷം നൽകിയ ശേഷം മുത്തുവും വിഷം കഴിച്ചിരുന്നു. ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിലായിരുന്നു മക്കളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് മുത്തു പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് ഇയാൾ മക്കൾക്ക് വിഷം കൊടുത്തത്.

വിഷം അകത്തുചെന്ന റിഥിൻ, റിഥിക എന്നിവർ നിലനിൽ ചികിൽസയിലാണ്. അതേസമയം, സംഭവത്തിൽ മുത്തുവിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു പ്രതി ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. നിലവിൽ പ്രതിയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: