Headlines

ജന്തര്‍ മന്തറിലെ സമരക്കാര്‍ക്കെതിരായ അധിക്ഷേപം: മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിനി

തിരുവനന്തപുരം: ഡല്‍ഹി ജന്തർ മന്തറില്‍ സമരം ചെയ്യുന്നവർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തില്‍ ചലച്ചിത്ര സംവിധായകനും നിരീക്ഷകനുമായ മേജർ രവിക്ക് വക്കീല്‍ നോട്ടീസ്.

പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് മേജർ രവിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചത്.

സമരക്കാരെയും അവരുടെ ആവശ്യങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പൊതുവേദിയിലോ മാധ്യമങ്ങളിലോ നടത്തിയ പരാമർശങ്ങള്‍ക്കെതിരെയാണ് മാളവിക വക്കീല്‍ മുഖേന പരാതി നല്‍കിയിരിക്കുന്നത്. പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു

സമരക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ ഇത്തരം അധിക്ഷേപ പരാമർശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് വിദ്യാർഥിനി ഈ ഉറച്ച നിലപാടെടുത്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: