Headlines

‘ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി



     

ന്യൂഡല്‍ഹി: ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ശിക്ഷയെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. മരണം വരെയുള്ള തടവുശിക്ഷ ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ജീവപര്യന്തം നല്‍കാമെന്നുമാണ് സുപ്രീംകോടതിയുടെ വ്യാഖ്യാനം.

ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം നിയമപരമാണെന്നും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി പറഞ്ഞു.

‘ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ’ എന്നാണ് വിചാരണ കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധിയെങ്കില്‍ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നും ഇത്തരം ശിക്ഷകളില്‍ ഇളവ് ബാധകമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയില്‍ പ്രത്യേകം ഇളവ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടാമെന്നും സുപ്രീംകോടതി പറഞ്ഞു. ജീവപര്യന്തം തടവുകാരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: