കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് ബാഗുകള്‍ പൊട്ടിച്ചതായി പരാതി. റിയാദില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിയുള്ളത്.ലഗേജ് ലഭിക്കാൻ നാല് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും യാത്രക്കാർ പരാതിപ്പെട്ടു.
റിയാദില്‍ നിന്ന് ഇന്ന് രാവിലെ കരിപ്പൂരിലെത്തിയവര്‍ക്കാണ് ദുരനുഭവം. നാല് മണിക്കൂറോളം ലഗേജുകള്‍ക്കായി കാത്തിരിക്കേണ്ടിവന്നെന്നും ലഭിച്ച ലഗേജുകളില്‍ പലതും പൊട്ടിച്ച നിലയിലായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു.
ഇതേസംബന്ധിച്ച് വിമാനത്താവള അധികൃതരോടും കസ്സ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയെങ്കിലും മതിയായ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.


