Headlines

പാന്റിന്റെ പോക്കറ്റിൽ എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ




വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോടികൾ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്നു വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് കേസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: