കണ്ണൂര്‍ : കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. കാസർഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി പി സി തോമസിന്റെ മൃതദേഹമാണ് മാറിയത്. വീട്ടില്‍ എത്തി പൊതുദര്‍ശനം ആരംഭിച്ചപ്പോള്‍ മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. മോര്‍ച്ചറി ജീവനക്കാരുടെ പിഴവെന്നാണ് ആശുപത്രിയുടെ വിശദീകരണം.


