Headlines

ജന്തർ മന്തറിൽ ജാതി സംവരണത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായം അവസാനിപ്പിച്ച് സാമ്പത്തിക മാനദണ്ഡം മാത്രം പരിഗണിച്ച് സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. ‘റിസർവേഷൻ ഹട്ടാവോ ആന്ദോളൻ’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് ആദ്യം പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വൈകിട്ട് നാല് മണിവരെ 500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയായിരുന്നു.

തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ ജന്തർ മന്തറിൽനിന്ന് നീക്കി. ഇൻസ്റ്റാഗ്രാമിലെ ‘റിസർവേഷൻ ഹട്ടാവോ ആന്ദോളൻ’ പേജിലൂടെ നൽകിയ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധത്തിന് ആളുകൾ ഒത്തുകൂടിയത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതൽ ആളുകൾ സ്ഥലത്ത് എത്തുന്നത് തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: