കാറിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം

കായംകുളം: സ്കൂളിലേക്ക് പോകുന്നതിനായി വീട്ടിൽനിന്നിറങ്ങിയ പതിനാറുകാരന് ദാരുണാന്ത്യം. കരിയിലക്കുളങ്ങരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സമയത്ത് കാർ ഇടിച്ച് ആദിത്യനെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് ആദിത്യന്റെ മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: