വൈദ്യുതി നിയന്ത്രണത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു


വെമ്പായം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് AIYF വെമ്പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചൂട്ടുമായി പ്രതിഷേധ മാർച്ച് നടത്തിയ AIYF പ്രവർത്തകർ KSEB ഓഫീസിനു മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.AIYF സംസ്ഥാന കമ്മിറ്റി അംഗം അനുജ  എ ജി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ മേഖലാ ഭാരവാഹികളായ എം. രാഹുൽ, അനന്ദു എസ് എന്നിവർ സംസാരിച്ചു. അനുജിത് എ ജി ,കാശിനാഥ്, അതുൽ, അനന്ദു,അമൽ  എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: