Headlines

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ടിടിഇ അറസ്റ്റിൽ, നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം



പാലക്കാട് : ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയായ കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു(47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമാണ് യുവതി ട്രെയിനിൽ യാത്രചെയ്തിരുന്നത്. എന്നാൽ, രണ്ടിടങ്ങളിലായാണ് ഇവർക്ക് സീറ്റ് കിട്ടിയത്. തുടർന്ന് യാത്രയ്ക്കിടെ ടിടിഇ തൊട്ടടുത്ത് വന്നിരുന്നുവെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി.

തൃശ്ശൂരിനും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽവെച്ചായിരുന്നു സംഭവം. ഉടൻതന്നെ യുവതി റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പൊലീസ് ടിടിഇയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: