കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു


