Headlines

വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ 52കാരന്റെ മൃതദേഹം





തൃശൂർ പൂമല വട്ടായി വെള്ളച്ചാട്ടത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്തുനിന്ന് കെ എൽ 48 പി 0932 നമ്പർ പിക്കപ്പ് വാനുമായി കാണാതായ കിള്ളിമംഗലം മുല്ലക്കൽ ചീർപ്പ് റോഡ് മഞ്ഞക്കാട്ടുതൊടിയിൽ ബാബുവിന്റേതാണ് (52) മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വട്ടായി റോഡിന് സമീപം വാഹനം ചാവി സഹിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പ്രദേശത്ത് വീണ്ടും നടത്തിയ തിരച്ചിലിലാണ് പ്രധാന റോഡിൽ നിന്നും 300 മീറ്ററോളം ഉള്ളിലായി മൃതദേഹം കണ്ടെത്തിയത്. സ്വയം തീ കൊളുത്തിയതാണോ അതോ മറ്റെന്തെങ്കിലും അപായം സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവസ്ഥലത്ത് വടക്കാഞ്ചേരി പോലീസും ഉന്നത ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത വടക്കാഞ്ചേരി പോലീസ് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: