നിയമം ലംഘിച്ച കേരളാ പോലീസിന് പിഴയിട്ട് തിരുവനന്തപുരം നഗരസഭ



       

തിരുവനന്തപുരം : നാട്ടുകാരിൽ നിന്ന് ‘ഫൈന്‍’ ഈടാക്കുന്ന കേരള പോലീസിന് ഒടുവില്‍ പിഴ. വഴിയിലുടനീളം അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് തിരുവനന്തപുരം നഗരസഭ കേരള പോലീസിന് 15000 രൂപ പിഴ ചുമത്തി.

44-ാമത് ‘കേരള പോലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്‌സ് മീറ്റിന്റെ’ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് ശിക്ഷ.

ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുകളെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറുകളെയും കാറ്റില്‍പ്പറത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു സേന. പിഎംജി, വഴുതക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നഗരസഭയുടെ അനുമതി ഇല്ലാതെ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും ബാനറുകളുമാണ് കോര്‍പ്പറേഷന്‍ സ്‌ക്വാഡ് കണ്ടെത്തി നീക്കം ചെയ്തത്.

നഗരസഭാ സ്‌ക്വാഡ് സെപ്റ്റംബര്‍ 9-ന് നടത്തിയ പരിശോധനയിലാണ് പോലീസിന്റെ പരസ്യ ബോർഡുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ സ്‌ക്വാഡ് ഇവയെല്ലാം എടുത്തു മാറ്റുകയായിരുന്നു. കേരള മുന്‍സിപ്പല്‍ നിയമത്തിലെ 367, 369 വകുപ്പുകള്‍ പ്രകാരവും, 1999-ലെ പൊതു തെരുവുകളില്‍ കമാനങ്ങളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരവുമാണ് 15000 പിഴ ചുമത്തുന്നത്.

പോലീസ് നിയമം പാലിക്കുകയാണെങ്കിൽ ബന്ധപ്പെട്ടവർ ഈ തുക നഗരസഭയിൽ അടയ്‌ക്കേണ്ടി നടക്കേണ്ടി വരും.

ഈ വർഷമാദ്യം  പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മറ്റിക്കും നഗരസഭ 20 ലക്ഷത്തോളം രൂപ പിഴയിട്ടിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: