ബിജെപി നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തു; ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി

തൃശ്ശൂർ: ബിജെപി പാർട്ടിയുടെ നേതൃത്വത്തെ സാമൂഹികമാധ്യമം വഴി ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചെന്ന് പരാതി. എകെപി ജംഗ്ഷൻ സ്വദേശി ബൈജു കൃഷ്ണദാസി(49)നാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഹോട്ടലിലേക്ക് എത്തിയ നേതാക്കൾ മർദിച്ചെന്നും ഇവിടെയുണ്ടായിരുന്ന കുപ്പി എടുത്ത് തലയ്ക്കടിച്ചെന്നുമാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: