Headlines

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

          

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്.

അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു.

പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മർദിച്ചിരുന്നതായും ആരോപണമുണ്ട്.

പീഡനം തുടർന്നതോടെ യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇന്നലെ മുഹമ്മദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: