Headlines

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് സംവരണ ആനുകൂല്യം അവകാശപ്പെടാനാകില്ല; ആവർത്തിച്ച് സുപ്രീംകോടതി

ഡൽഹി : മതം മാറിയാൽ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗം സംവരണം സ്വാഭാവികമായി അവകാശപ്പെടാനാകില്ല. മതപരിവർത്തനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംവരണ ആനുകൂല്യം അവകാശപ്പെടാനാകില്ല. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

സാമൂഹിക പിന്നാക്കാവസ്ഥ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതിലൂടെ സ്വാഭാവികമായി കൈമാറപ്പെടില്ലെന്ന് കോടതി നിരീക്ഷണം. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. തമിഴ്‌നാട് സർക്കാരിന്റെ 2024-ലെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂർണമായി ശരിവെച്ചു.

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ, മതംമാറ്റത്തിന് മുൻപുള്ള സാമൂഹിക പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് ആവശ്യപ്പെടാൻ സാധിക്കില്ല.

ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റു മതങ്ങളിലേക്ക് മാറുന്നതോടെ മുൻപുണ്ടായിരുന്ന ജാതി പദവി സ്വമേധയാ പുതിയ മതത്തിലെ പിന്നോക്ക വിഭാഗങ്ങളിലേക്ക് മാറ്റപ്പെടില്ല.950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങൾ പിന്തുടരുന്നവർക്ക് പട്ടികജാതി സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.

മതം മാറുന്നതോടെ ഈ പദവി ഇല്ലാതാകും.മതം മാറിയ ശേഷം വീണ്ടും ഹൈന്ദവ മതത്തിലേക്ക് തിരികെ എത്തുന്നവർക്ക് സംവരണം പുനഃസ്ഥാപിച്ചു കിട്ടണമെങ്കിൽ, അവരുടെ പഴയ ജാതി പദവി പൂർണമായി തിരികെ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തിഗതമായി പരിശോധിച്ച് ഉറപ്പുവരുത്തണം.2024 മാർച്ച് 9-നാണ് തമിഴ്‌നാട് സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്.

അത് പ്രകാരം പിന്നോക്ക വിഭാഗങ്ങൾ, അതിപിന്നോക്ക വിഭാഗങ്ങൾ, പട്ടികജാതിക്കാർ എന്നിവരിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് തമിഴ്‌നാട്ടിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് പിന്നോക്ക മുസ്ലിം വിഭാഗങ്ങളിൽ (അൻസാർ, ഡെക്കാനി മുസ്ലിംസ്, ദുബെകുല, ലബ്ബെ, മാപ്പിള, ഷെയ്ഖ്, സയ്യിദ്) ഒന്നായി കണ്ട് സംവരണം നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: