Headlines

കിളിമാനൂരിൽ യുവാവിനെ കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മഞ്ഞപ്പാറ കുതിര
ത്തടം അർച്ചന ഭവനിൽ അജീഷ് (32) ആണ് മരിച്ചത്. 
കിളിമാനൂർ ചിറ്റിലഴികം ചിറ്റാറിലെ കുളിക്കടവിൽ കുളിക്കുന്നതിനിടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാരാണ് മൃതദേഹം കുളിക്കടവിൽ കണ്ടെത്തിയത്. ഉടൻ തന്നെ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച അജീഷ് അപസ്മാര രോഗബാധിതനായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുളിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: