Headlines

തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

കൊച്ചി: തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരനെതിരെ നടപടി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണവും അനസിനെതിരെ വന്നു. ഈ അന്വേഷണത്തിൽ എസ്എച്ച്ഒ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിരുന്നു. അതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ വൈകുന്നു എന്ന തരത്തിലും ആരോപണം ശക്തമായിരുന്നു. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടമുള്ളതായും അതിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണോ എംഡിഎംഎ മോഷ്ടിച്ചതെന്നും സംശയമുണ്ട്. മോഷണമുതൽ വിൽക്കാനായിരുന്നോ ശ്രമെന്നതും സംശയമുണ്ട്.

അനസ് ലഹരി പയോഗിക്കുന്നയാളാണോ, അത്തരത്തിലുള്ള കണ്ണികളുമായി ബന്ധമുണ്ടോ തുടങ്ങ്യ കാര്യങ്ങളിലാണ് പരിശോധിക്കേണ്ടതായുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിദദമായ നടപടി ക്രമങ്ങളിലേക്ക് കടന്നേക്കുമെന്നാണ് വിവരം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: