Headlines

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച്‌ അന്വേഷണം



          

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനില്‍ രാജേഷ് – അഞ്ജു ദമ്പതികളുടെ മകള്‍ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ എസ്‌കെവി വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർത്ഥിനിയായിരുന്നു.

ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടതിനുശേഷം അഞ്ചരയോടെ മാളവിക വീട്ടിലെത്തിയിരുന്നു. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേയ്ക്ക് പോയി. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വാതില്‍ വെട്ടിപ്പൊളിച്ച്‌ മാളവികയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: