Headlines

എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; അൽജിഹാൻ പ്രസിഡൻ്റ്, കണ്ണൻ സെക്രട്ടറി

തിരുവനന്തപുരം: നിയമന ഉത്തരവ് കാത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്ന് എഐവൈ എഫ് ജില്ലാ സമ്മേളനം വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ബലം പ്രയോഗിച്ചു നീക്കംചെയ്ത് സമരത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിൻ്റെ മനോഭാ വമാണ് ഇതിലൂടെ വെളിവായിരി ക്കുന്നതെന്ന് എഐവൈഎഫ്
ജില്ലാ സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മൂന്നുദിവസമായി ആര്യനാട് നടന്ന ജില്ലാ സമ്മേളനം ഇന്നലെ വൈകിട്ട് സമാപിച്ചു.

എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം വിനീത വിൻസൻ്റ്, സി പിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണൻ, മനോജ് ബി ഇടമന, മഹിളാ സംഘം ജില്ലാ പ്രസിഡൻ്റ് എ ഷീജ എന്നിവർ സമ്മേളനത്തെ അഭി വാദ്യം ചെയ്ത് സംസാരിച്ചു. ചർച്ചയ്ക്കു ശേഷം പ്രവർത്തന റിപ്പോർട്ടും ഭാവിപ്രവർത്ത നരേഖയും സമ്മേളനം അംഗീകരിച്ചു.

എഐവൈഎഫ് ജില്ലാ കമ്മിറ്റി യുടെ പ്രസിഡൻ്റായി അൽജിഹാനെയും സെക്രട്ടറിയായി കണ്ണൻ എസ് ലാലിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ശില്പ എസ് ആർ, എസ് സന്ദീപ്,പി വൈശാഖ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ ജി അനുജ, ശരൺ ശശാങ്കൻ, വിൽസ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ് വി രതീഷ്, ജെ എസ് ശ്യാം കുമാർ, അഡ്വ.പി കൃഷ്ണ പ്രസാദ്, അഡ്വ.വി വിശാഖ്, അബ്ദുള്ളക്കുട്ടി, പള്ളിച്ചൽ സുനിൽ, സെൻ വി ചന്ദ്രൻ എന്നി വരെയും 45 ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: