ബെംഗളൂരു: പാല്, തൈര് എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ കര്‍ണാടകയില്‍ ബസ് ചാര്‍ജും കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. നവംബര്‍ 5 മുതല്‍ സംസ്ഥാനത്ത് ബസ് യാത്രാക്കൂലി വര്‍ദ്ധിക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് സ്ഥിരീകരിച്ചു.
ടിക്കറ്റ് നിരക്ക് എത്ര ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന കാര്യം നവംബര്‍ 4-ന് ചേരുന്ന യോഗത്തില്‍ അന്തിമമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചതാണ് പൊതുഗതാഗത കോര്‍പ്പറേഷനുകളെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ ഡീസല്‍ വില കൂട്ടിയത് വഴി പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ നാല് പൊതുഗതാഗത കോര്‍പ്പറേഷനുകള്‍ നിലവില്‍ ഏകദേശം 9,000 കോടി രൂപയുടെ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. നിരക്ക് വര്‍ദ്ധനവില്ലാതെ ഇവയ്ക്ക് നിലനില്‍പ്പില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് ദിവസം മുന്‍പാണ് കര്‍ണാടക സര്‍ക്കാര്‍ പാലിനും തൈരിനും വില വര്‍ദ്ധിപ്പിച്ചത്. അതിന് പിന്നാലെ വരുന്ന ബസ് ചാര്‍ജ് വര്‍ദ്ധനവ് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിന് വലിയ തിരിച്ചടിയാകും.


