Headlines

വനിതാ ജയിലറോട് തന്റെ ഐപിഎസ് സുഹൃത്തിനൊപ്പം അത്താഴത്തിന് പോകാൻ നിർദേശിച്ച ജയിൽ മേധാവിക്കെതിരെ അന്വേഷണം

ഒഡീഷയിൽ വനിതാ ജയിലറോട് തന്റെ ഐപിഎസ് സുഹൃത്തിനൊപ്പം അത്താഴത്തിന് പോകാൻ നിർദേശിച്ച ജയിൽ മേധാവിക്കെതിരെ അന്വേഷണം. ഐപിഎസ് ഉദ്യോഗസ്ഥൻ വനിതാ ജയിലറോട് മോശമായി പെരുമാറിയെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.

2025 ജൂലൈയിൽ ജയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥൻ കുൽദീപ് റാവത്ത് വനിതാ ജയിലറുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. അന്ന് ജയിൽ മേധാവിയായിരുന്ന സുശാന്ത് കുമാർ നാഥ് കുൽദീപിന്റെ അടുത്ത സുഹൃത്തായിരുന്നു. നമ്പർ ലഭിച്ചതിന് പിന്നാലെ കുൽദീപ് വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

2025 ഓഗസ്റ്റിൽ കുൽദീപ് ഇവരെ അത്താഴത്തിന് ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു. സെപ്റ്റംബറിലും ഹോട്ടലിൽ അത്താഴം കഴിക്കാൻ ക്ഷണിച്ചെങ്കിലും ഇതും അവർ അംഗീകരിച്ചില്ല

ഇതിനുപിന്നാലെയാണ് ജയിൽ മേധാവിയായിരുന്ന സുശാന്ത് കുമാർ നാഥ് വനിതാ ജയിലറെ വിളിച്ചുവരുത്തിയത്. തന്റെ സുഹൃത്തായ കുൽദീപിന് അവർക്കൊപ്പം അത്താഴം കഴിക്കാൻ താൽപര്യമുണ്ടെന്നും ക്ഷണം സ്വീകരിച്ച് പോകണമെന്നുമായിരുന്നു നിർദേശം. ഈ സംഭവത്തിൽ അസ്വസ്ഥയായ വനിതാ ഉദ്യോഗസ്ഥ പിന്നീട് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെ സുശാന്ത് കുമാർ നാഥിനെ സ്ഥലംമാറ്റി. ഐപിഎസ് ഉദ്യോഗസ്ഥൻ കുൽദീപ് റാവത്തിനെതിരായ അന്വേഷണവും തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: