Headlines

വർധന ഇന്നു മുതൽ, ബസ് ടിക്കറ്റ് നിരക്കുകൾ 23 ശതമാനം മുതൽ 35 ശതമാനം വരെ ഉയരും; പൊതുഗതാഗതത്തെ സംരക്ഷിക്കാനെന്ന് കർണാടക സർക്കാർ



        

ബെംഗളൂരു : കർണാടകയിൽ ബസ് നിരക്കുകൾ കുത്തനെ ഉയർത്തുന്നു. കർണാടകത്തിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാഗമായ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെയും ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ്റെയും ബസുകളിലാണ് നിരക്ക് വർധന നടപ്പാക്കുന്നത്. ബെംഗളൂരുവിൽ ബസ് നിരക്കുകൾ 35 ശതമാനം ഉയരുമ്പോൾ, കർണാടക സംസ്ഥാനത്തെ മറ്റിടങ്ങളിൽ 23 ശതമാനത്തോളം നിരക്ക് വർധിക്കും. നവംബർ 5 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളിൽ കുറഞ്ഞ നിരക്ക് 6 രൂപയിൽ നിന്ന് 10 രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലും നിരക്കുകളിൽ വർധനവുണ്ടാകും. ഡീസൽ വില വർധനവും ഗതാഗത കോർപ്പറേഷനുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളുമാണ് നിരക്ക് വർധനവിന് കാരണമായി ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൂണ്ടിക്കാണിച്ചത്. ലാഭമുണ്ടാക്കാനല്ല നിരക്ക് വർധനയെന്നും മറിച്ച് പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ബി.എം.ടി.സിയുടെ എസി ബസുകളായ വജ്ര, വായു വജ്ര സർവീസുകളിലും ടിക്കറ്റ് നിരക്ക് ഉയരും. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പാക്കിയ ശക്തി പദ്ധതി (സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര) പിൻവലിക്കില്ല. എ.സി ബസുകൾക്കും പ്രീമിയം സർവീസുകൾക്കും ശക്തി പദ്ധതി ബാധകമല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: