Headlines

സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു; തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുമ്പോൾ ഇരട്ടിയിലധികം





കോഴിക്കോട്:സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിക്കുന്നു. കേരളത്തിലെ ചില്ലറവിൽപ്പന ശാലകളിൽ കിലോയ്ക്ക് 160 രൂപയായി ഉയർന്നു. തമിഴ്നാട്ടിലെ മൊത്തവിപണികളിൽ 60 മുതൽ 70 രൂപ വരെയാണ് വില. കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുത്തനെ കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു.

പ്രതികൂല കാലാവസ്ഥ കാരണം തമിഴ്നാട്ടിലടക്കം വടക്കെ ഇന്ത്യയിൽ ഉള്ളി ഉത്പാദന മേഖലകളിൽ ഇത്തവണ വിളവ് പകുതിയിലധികമായി കുറഞ്ഞിരുന്നു. ഇതിനുപുറമെയാണ് വിളവെടുപ്പിന് ശേഷമുള്ള തൂക്കക്കുറവ് കർഷകർക്ക് ഇരട്ടപ്രഹരമാകുന്നത്. പാടത്തുനിന്ന് ലഭിക്കുമ്പോൾ നല്ല ഈർപ്പവും തൂക്കവുമുണ്ടാകുന്ന ചെറിയ ഉള്ളി, ദിവസങ്ങൾ പിന്നിട്ട് ഉണങ്ങുമ്പോൾ കാര്യമായി ഭാരം കുറയും. പത്ത് കിലോ ഉള്ളി ഉണങ്ങിക്കഴിയുമ്പോൾ പലപ്പോഴും ആറും ഏഴും കിലോയായി ചുരുങ്ങുന്ന അവസ്ഥ. ഈ നഷ്ടം നികത്താനും മെച്ചപ്പെട്ട നിരക്ക് ലഭിക്കാനും കർഷകർ ഉള്ളി ഉണക്കി സൂക്ഷിച്ചുവെച്ച് വിപണിയിലെത്തിക്കുകയാണ് പതിവ്

നിലവിൽ തമിഴ്നാട്ടിലെ മൊത്തവിപണികളിൽ കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ നിരക്കിലാണ് കച്ചവടമെങ്കിലും കേരളത്തിലേക്ക് എത്തുമ്പോൾ ഈ തൂക്കനഷ്ടവും കയറ്റിറക്കുകൂലിയും കടത്തുചെലവും ഇടനിലക്കാരുടെ ലാഭവും കൂടി ചേരുമ്പോൾ വില ഇരട്ടിയിലധികമായി മാറുന്നു. ഇതോടെയാണ് കേരളത്തിലെ ചില്ലറവിൽപ്പന ശാലകളിൽ ചെറിയ ഉള്ളി വില 150 രൂപ കടക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: