ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പോലിസില്‍ കീഴടങ്ങി ഭര്‍ത്താവ്




കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം ചിറ്റാരിപ്പറമ്പില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശിനി സജേദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും അസം സ്വദേശിയുമായ റഫീജുല്‍ കണ്ണവം പോലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കൊലപാതകം. ചിറ്റാരിപ്പറമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് റഫീജുല്‍. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. നാലു വയസ്സുള്ള മകനോടൊപ്പം ഒന്നര വര്‍ഷമായി വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ദമ്പതികള്‍. രാവിലെ പോലിസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. ഇവരുടെ നാലു വയസ്സുകാരനായ മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: