Headlines

കരുനാഗപ്പള്ളിയിൽ കാർ ഡ്രൈവറുടെ ക്രൂരത; വാഹനം ഇടിച്ച ഭിക്ഷാടകനെ കാറിൽ കയറ്റി കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു



        

കൊല്ലം: കരുനാഗപ്പള്ളിയിൽ കാർ ഡ്രൈവറുടെ ക്രൂരത. വാഹനം ഇടിച്ച ഭിക്ഷാടകനെ കാറിൽ കയറ്റി വഴിയിൽ ഉപേക്ഷിച്ചു. വയോധികനുമായി കാർ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ക്രൂരത. ചികിത്സയിലായിരുന്ന വയോധികൻ ഇന്ന് രാവിലെയാണ് മരിച്ചത്. കാർ ഡ്രൈവർ കടത്തൂർ സ്വദേശി ഷാജഹാനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രി 11 മണിയ്ക്കാണ് അപകടം. കരുനാഗപ്പള്ളി ആനന്ദ ജംഗ്ഷന് സമീപം വെച്ച് വയോധികനെ വാഹനം ഇടിക്കുകയായിരുന്നു. വീടെത്തുന്നതിന് ഏകദേശം 200 മീറ്റർ അകലെയാണ് വയോധികനെ ഇയാൾ ഉപേക്ഷിച്ചത്.

നാട്ടുകാരാണ് ഒരാൾ പരുക്കുപറ്റി റോഡിൽ കിടക്കുന്നത് കണ്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം വാഹനത്തിൽ പരിശോധന നടത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: