പാലക്കാട്: പാലക്കാട് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വച്ച് സഹപാഠിയാണ് വെടിവച്ചത്. മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. അബദ്ധത്തിൽ പറ്റിയ അപകടമാണെന്നും വിവരം പുറത്ത് വരുന്നുണ്ട്. ഇന്നുരാവിലെ 11 മണിയോടെയായിരുന്നു സംസ്ഭവം. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. നില ഗുരുതരമല്ലെന്നാണ് വിവരം. വിദ്യാർത്ഥിയുടെ പക്കലുണ്ടായിരുന്നത് നാടൻ തോക്ക് ആണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വിദ്യാർത്ഥിയെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വെടിയുതിർക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് ക്ലാസുകൾ നിർത്തിവച്ചു. വെടിയേറ്റ വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ നടക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ ആണ് തോക്കെന്ന് പ്രാഥമിക നിഗമനം.


