Headlines

ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്ന് ടെസ്റ്റുകള്‍; ഡിസംബര്‍ മുതല്‍ പുതിയ നിയമം


തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ മൂന്നു ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും. റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുന്‍കൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് ഉറപ്പാക്കുന്നതിനായാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്.
സാധാരണയായി ലേണേഴ്‌സ് ടെസ്റ്റ് പാസായി മുപ്പതു ദിവസത്തിനകം ഗ്രൗണ്ടില്‍ എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്കു വേണ്ടി അപേക്ഷ നല്‍കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലേണേഴ്‌സ് ടെസ്റ്റിനു ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് പാസാകണം. അതിനു ശേഷമേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകള്‍ക്ക് അപേക്ഷ നല്‍കാന്‍ ആകൂ.
വിവിധ അപകട സാഹചര്യങ്ങള്‍ അടങ്ങുന്ന 10 വിഡിയോകള്‍ പരിശോധിച്ച് അപകട സാധ്യത കൃത്യമായി അടയാളപ്പെടുത്തുന്നവരാണ് ടെസ്റ്റില്‍ വിജയിക്കുക. ടെസ്റ്റില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ വിജയിക്കും. അതിനു ശേഷം ഗ്രൗണ്ട് -റോഡ് ടെസ്റ്റുകള്‍ക്ക് അപേക്ഷ നല്‍കാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: