നെടുമങ്ങാട്: സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ സ്കൂൾ വിദ്യാർഥിമരണമടഞ്ഞു.
ആര്യനാട് പറണ്ടോട് വലിയകലുങ്ക് ആരോൺ ഭവനിൽ എബി സനൽ (16) ആണ് മരണമടഞ്ഞത് . ഇന്നലെ വൈകുന്നേരം 4മണിയോടെ നെടുമങ്ങാട് പുലിപ്പാറയിലെ നഗരസഭ സ്വിമ്മിങ് പൂളിൽ ആണ് സംഭവംനടന്നത്.
എബിനും സുഹ്യത്തുക്കളായ 4 പേരും ചേർന്ന് നീന്തുന്നതിനിടെ എബിൻ അവശ നിലയിലായി നീന്തൽ കുളത്തിൽ മുങ്ങി താഴ്ന്നു . കൂടെ ഉണ്ടായിരുന്നവരും ട്രെയിനറും കൂടി എബിയെ കരയ്ക്ക് കയറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമൃത കൈരളി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സനൽ കുമാറിന്റെയും സുമയുടെയും മകനാണ്. സഹോദരൻ ആരോൺ സനൽ


