ന്യൂഡൽഹി: കേരള പൊലീസിന്റെ നടപടികൾക്കെതിരെ പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ. സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി കേരള പൊലീസ് തകർക്കുന്നുവെന്നാണ് അടിയന്തര പ്രമേയ നോട്ടീസിൽ സുധാകരൻ വിമർശിക്കുന്നത്.
കേരള പൊലീസ് സാധാരണ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു എന്നും സുധാകരൻ ആരോപിക്കുന്നു. സഭ നിർത്തിവെച്ച് കേരള പൊലീസിന്റെ അതിക്രമം ചർച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.


