കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപം വെള്ളലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. കാറിൽ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. കോഴിക്കോട് എൻഐടി ക്യാമ്പസ് പരിസരത്ത് കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി. കെ, ഷിജുമോൻ ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, അജിത്ത്, അർജുൻ വൈശാഖ്, അഖിൽദാസ് ഇ എന്നിവരും കോഴിക്കോട് ആന്റി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി. കെ, ശിവദാസൻ വി. പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, റഹൂഫ്, ഡ്രൈവർ പ്രബീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് എടുത്തത്.


