മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
നവകേരള സദസ്സിന്റെ ഭാഗമായി പത്തനംതിട്ടയിലായിരുന്നു എ.കെ. ശശീന്ദ്രൻ. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ബിപിയിലും ഇസിജിയിലും വ്യത്യാസം കണ്ടതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: