വന്യമൃഗത്തിന് വച്ച വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവം; സ്ഥലം ഉടമ അറസ്റ്റിൽ

പാലക്കാട്: കാട്ടുപന്നി ശല്യമുള്ളയിടത്ത് ഒരുക്കിയ വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട്‌ തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണി (78) ആണ് മരണപ്പെട്ടത്. അബ്ദുൾ കരീമിന്‍റെ പുരയിടത്തിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു.

പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ കരീം ആണ് പ്രതിയെന്ന് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: