
വൈഷ്ണോ ദേവി മലമുകളിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 32 ആയി
ജമ്മുകശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 32 ആയി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച 3 മണിയോടെ മലമുകളിൽ നിന്നും പാറകളും കല്ലുകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ വൈഫ്ലോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കത്രയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള കാൽനട പാതയുടെ പകുതി ഭാഗത്ത് വച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹിംകോട്ടി ട്രക്ക് റൂട്ട് വഴിയുള്ള യാത്ര ഇന്ന് രാവിലെ മുതൽ നിർത്തിവച്ചിരിക്കുകയാണ്