kerala14.in

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം;മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ

മുവാറ്റുപുഴ: ഇരുചക്ര വാഹനം കനാലിൽ തള്ളിയിട്ടതിന് പൊലീസിൽ പരാതി നൽകിയതിൽ വിരോധം. വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർത്ത് മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. വെള്ളൂർകുന്നം, കടാതി ഒറമടത്തിൽ വീട്ടിൽ 44 കാരനായ മോൻസി വർഗീസാണ് മുവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡിൽ ഇരുന്ന ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പൊലീസിൽ പരാതി…

Read More

നെടുമ്പാശ്ശേരിയിൽ പിടിയിലായ ദമ്പതികളുടെ വയറ്റിൽ നിന്നും കിട്ടിയത് 16 കോടി രൂപയുടെ ലഹരിമരുന്ന്

കൊച്ചി: നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടി രൂപയുടെ ലഹരിമരുന്ന്. ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ബ്രൂണ എന്നിവരുടെ വയറ്റിൽ നിന്നാണ് ഇത്രയേറെ രൂപയുടെ കൊക്കെയ്ൻ പുറത്തെടുത്തത്. 163 ഗുളികകളാണ് ഇതുവരെ കണ്ടെടുത്തത്. 1.67 കിലോ കൊക്കെയ്നാണ് ഈ ഗുളികകളിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സ്‌കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെ ഡിആർഐ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടർന്ന് വിശദമായ…

Read More

ഹരിത കര്‍മ സേന ഇനി വീടുകളില്‍ നിന്ന് ഇങ്ങോട്ട് പണം നല്‍കി ഇ മാലിന്യം ശേഖരിക്കും; വിവിധ ഇനങ്ങളുടെ വില നിശ്ചയിച്ചു;പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും

തിരുവനന്തപുരം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്‌സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ വീട്ടിലെത്തി ഇ മാലിന്യങ്ങള്‍ പണം നല്‍കി ശേഖരിക്കും. ഇ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. വര്‍ഷത്തില്‍ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയെത്തുക. ആദ്യ ഘട്ടത്തില്‍ നഗരസഭ,…

Read More

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന്…

Read More

കേരള സർവകലാശാലാ റജിസ്ട്രാർക്ക് വിസിയുടെ അടുത്ത പ്രഹരം; ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിൽ വിലക്ക്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മലും റജിസ്ട്രാർ ഡോ കെഎസ് അനിൽകുമാറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. റജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരുന്ന വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസി ഉത്തരവിറക്കി. കാർ സർവകലാശാല ഗാരേജിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാലയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നാലെ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് പുതിയ നിർദ്ദേശം…

Read More

മില്‍മ പാലിന്റെ വില തല്‍ക്കാലം കൂട്ടില്ല, എതിര്‍ത്ത് മലബാര്‍ മേഖല, അഞ്ചംഗ സംഘം പഠിക്കും

തിരുവനന്തപുരം: മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍…

Read More

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതമാരുടെ വാദം കേൾക്കണം- സുപ്രീം കോടതി

ന്യൂഡല്‍ഹി : ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിച്ചവരുടെ വാദം കോടതികള്‍ കേള്‍ക്കണമെന്ന് സുപ്രീം കോടതി. കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍നിന്ന് മുന്‍കൂര്‍…

Read More

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

         ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ്…

Read More

നവവധു സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ഇരുപത്തിരണ്ടുകാരിയായ നേഹയുടെ വിവാഹം ആറുമാസം മുമ്പായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച്ചയാണ് നേഹ ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തിനൊപ്പം ആലപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്

Read More

കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില്‌‍ നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial