വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന; 18 ലിറ്റർ വാഷുമായി വീട്ടമ്മ അറസ്റ്റിൽ
മലപ്പുറം: വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. കുറമ്പലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച 18 ലിറ്റർ വാഷും പരിശോധനയിൽ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂരിൽ പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. മുമ്പ് അബ്കാരി കേസിലും പുഷ്പവല്ലി പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വീട്ടിൽ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്. വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു….

