ഇൻഷുറൻസ് കിട്ടാനായി സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിച്ചു; കാഴ്ചയില്‍ സാമ്യമുള്ളയാളെ തീയിട്ട് കൊന്നു; എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം പാളിയത് ഇവിടെ, പിന്നാലെ അറസ്റ്റും
ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ഒരു ജിം പരിശീലകന്‍ ആണ് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെ കൊല നടത്തിയത്. എന്നാൽ സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിക്കാന്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പദ്ധതികളൊന്നും ഫലം കണ്ടതുമില്ല. 38 വയസുകാരനായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവങ്ങള്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന സുരേഷ്, തന്റെ മരണം വ്യാജമായി സൃഷ്ടിച്ച്…

