kerala14.in

2023ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. ഇറാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനും അവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. മനുഷ്യാവകാശങ്ങളും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പേരാരാട്ടങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് നര്‍ഗസ് മുഹമ്മദി.

Read More

കൽപറ്റയിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ പരിശോധന; എം.ഡി.എം.എയുമയി യുവാവ് അറസ്റ്റിൽ

എടപ്പെട്ടി: എം.ഡി.എം.എയുമയി യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് ഫാറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ പിടികൂടി. കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയാണ് പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഒഫിസറായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഒഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുധീപ് വനിത സിവിൽ എക്സൈസ് ഒഫിസർ വിബിത എന്നിവർ പങ്കുവെച്ചു

Read More

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം : അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു .ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച്…

Read More

ആഭിചാരക്രിയ, ശല്യമുണ്ടാക്കുന്ന പൂജ’; അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ചു, 3 സ്ത്രീകൾക്ക് 7 വർഷം തടവ്

ആലപ്പുഴ : കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് 7 വർഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചത്. പാലമേൽ ഉളവുക്കാട് വൻമേലിത്തറ വീട്ടിൽ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരുന്നു കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ആലപ്പുഴ വനിതാ സെൽ ഇൻസ്പെക്ടർ മീനാകുമാരിയും വനിതാ…

Read More

ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയത് വെറും വിരലില്‍ എണ്ണാവുന്നവർ മാത്രം

അഹമ്മദാബാദ്: 120000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലില്‍ എണ്ണിയെടുക്കാവുന്ന കാണികള്‍ മാത്രം.ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചപ്പോള്‍ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല.ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്‍റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വില്‍പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് തടയാന്‍…

Read More

സംവിധായകൻ രാജസേനന്റെ അമ്മ ഡി. രാധാമണി അമ്മ അന്തരിച്ചു

തിരുവനന്തപുരം: പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും സംവിധായകൻ രാജസേനന്റെ അമ്മയുമായ ഡി രാധാമണി അമ്മ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് നാല് മണിയോടെയാണ് അന്ത്യം. സംസ്കാരം രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.മക്കൾ : രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ (നിർമാതാവ്), റാണി അനീസിയ(ലാലി), റാണി അപ്സര (കുഞ്ഞുമോൾ)മരുമക്കൾ: ശ്രീലത, വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ,ശശിധരൻ.

Read More

തിരുവനന്തപുരം കല്ലറയിൽ ജവാന്മാരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ജവാന്മാരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇവരിലെ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു . ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ്( 25) , കല്ലറ ഉണ്ണിമുക്ക് കൊച്ചു കടയിൽ വീട്ടിൽ ആസിഫ് (27 ) എന്നിവരാണ് പിടിയിലായത്. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയാണ്…

Read More

ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാലു മലയാളി യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ അറസ്റ്റിൽ. പാലക്കാട്– തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കയ്യിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതിൽ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ…

Read More

ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലൻ്റ് ഒൻപത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്തു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറി. ന്യൂസിലൻ്റ് ഒൻപത് വിക്കറ്റിനാണ് ഇംഗ്ലീഷ് പടയെ തുരത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം കിവികൾ അനായാസം മറികടന്നു. 13.4 ഓവർ ബാക്കി നില്ക്കേയാണ് ന്യൂസിലൻ്റ് വിജയം. കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരമായി ന്യൂസിലന്‍റിന് ഈ ജയം. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡെവൺ കോൺവേ, രചിൻ രവീന്ദ്ര എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കീവീസിന് മിന്നും ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 273 റണ്‍സാണ് അടിച്ചെടുത്തത്….

Read More

മലയാള വേദി പ്രതിമാസ സാഹിത്യ ചർച്ച സംഘടിപ്പിച്ചു.

നാവായിക്കുളം മലയാള വേദിയുടെ 208-ാം മത് പ്രതി മാസ പരിപാടിയുടെ ഭാഗമായി എ വി ബാഹുലേയന്റെ വെളിച്ചം എന്ന കാവ്യ സമാഹാരം ചർച്ച ചെയ്തു. നാവായിക്കുളം പഞ്ചായത്ത്‌ വായനശാലയിൽ ചേർന്ന കൂട്ടായ്മയിൽ നോവലിസ്റ്റ് സുദീശ് രാഘവൻ അധ്യക്ഷൻ ആയിരുന്നു. മുരളീകൃഷ്ണൻ വർക്കല പുസ്തകം അവതരിപ്പിച്ചു.ചർച്ചയിൽ അൻസാരി ബഷീർ, ഒരനല്ലൊരുബാബു, കെ കെ സജീവ്, ഷെഹീദ കരവാരം,, വിജയൻ ചന്ദനമാല, ജ്യോതിചെറുന്നിയൂർ, സുരേഷ് ബാബു, ബാൽരാജ്, ഷീനാരാജീവ്, ശ്രീകണ്ഠൻകല്ലമ്പലം, മുത്താനസുധാകരൻ, രാജദേവ്മണമ്പൂർ, തുടങ്ങി നിരവധി കവികളും എഴുത്തുക്കാരും ചർച്ചയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial