kerala14.in

ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട സമ്മാനം; നീരജ് ചോപ്രയ്ക്ക് സ്വർണവും കിഷോർ കുമാറിന് വെള്ളിയും

ഹാങ്ചോ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ. ലോക ഒന്നാം നമ്പർ താരം നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കിയപ്പോൾ കിഷോർ കുമാർ ജന രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയുമായാണ് ജന ഹാങ്ചോയിൽ നിന്നു മടങ്ങുന്നത്. ഇന്ത്യൻ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിൻ ത്രോ ഫൈനലിൽ ഹാങ്ചോയില്‍ നടന്നത്. നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 84.49 മീറ്റർ എറിഞ്ഞപ്പോൾ, മൂന്നാം ശ്രമത്തിൽ…

Read More

രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; നാനോ ടെക്‌നോളജിയിലെ മുന്നേറ്റത്തിന് പുരസ്‌കാരം

സ്റ്റോക്‌ഹോം: കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്‌ലെസ്‌ എന്നിവർക്ക്‌ ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.ബാരി ഷാർപ്‌ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്കാരം ലഭിക്കുന്നത്.നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം.ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോടെക്‌നോളജിയില്‍ പുതിയ വിത്തു വിതച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്….

Read More

പോലീസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

കോഴിക്കോട്: കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. മാള പൊലീസ് സ്‌റ്റേഷനിലെ സിപിഒ കൊടുങ്ങല്ലൂർ എടവിലങ്ങ് കാതിയംസ്വദേശി വേണാട്ട് ഷാഫി (43)യാണ് മരിച്ചത്. അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ലോഡ്‌ജിൻ്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസബ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

മാനിനെ കെണി വച്ചു പിടികൂടിയ സംഭവത്തിൽ വനം വകുപ്പ് താൽക്കാലിക വാച്ചർ അടക്കം  4 പേർ‌ അറസ്റ്റിൽ

മാനന്തവാടി: മാനിനെ കെണി വച്ചു പിടികൂടിയ സംഭവത്തിൽ വനം വകുപ്പ് താൽക്കാലിക വാച്ചർ അടക്കം  4 പേർ‌ അറസ്റ്റിൽ. കൽപറ്റ ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നു ബേഗൂർ റേഞ്ചിലെ തൃശ്ശിലേരി സെക്‌ഷൻ വനം വകുപ്പ് ജീവനക്കാർ നടത്തിയ പരിരോധനയിലാണ് 5 വയസ്സ്  പ്രായമുള്ള പുള്ളി മാനിന്റെ 56 കിലോ ഇറച്ചിയും കശാപ്പ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്. താഴെ കുറുക്കൻമൂല ചേങ്ങോത്തു കളപുരക്കൽ തോമസ് (ബേബി), മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. കൂട്ടു പ്രതികളായ…

Read More

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതി സഫർഷയ്ക്ക് ഇരട്ട ജീവപര്യന്തം .

കൊച്ചി: പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം മരട് സ്വദേശിയായ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ ആണ് തെളിഞ്ഞത്. എറണാകുളം പോക്സോ കോടതിയുടെതാണ് കണ്ടാൽ. എറണാകുളം കല്ലൂർ സ്വദേശിനിയായ പതിനേഴുവയസുകാരിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോൾ 4.5 മാസം ഗർഭിണി ആയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത…

Read More

വിതുരയിൽ നദിയിൽ വീണ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : വിതുരയിൽ കവിഞ്ഞൊഴുകിയ വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലം മുറിച്ചുകടക്കവേ ഇരുചക്രവാഹനത്തോടൊപ്പം നദിയിൽ വീണ സോമന്റെ മൃതദേഹം ഫയർഫോഴ്‌സ് സ്കൂബ ടീമിന്റെ തിരച്ചിലിൽ നാലാം ദിവസം കണ്ടെത്തി. അതിശക്തമായ മഴയും ഒഴുക്കും കാരണം തിരച്ചിൽ അതീവ ദുഷ്‌കരം ആയിരിന്നു.തിരച്ചിൽ നാലാം ദിവസമായ ഇന്ന് വെള്ളത്തിന്റെ ഒഴുക്കിന് അൽപ്പം ശമനം ഉണ്ട്. പൊന്നാംചുണ്ട് പാലത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വിതുര പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി…

Read More

മഴയത്ത് കറണ്ട് പോയതിനെ തുടർന്ന് ഇരുമ്പ്‌ തോട്ടിയുപയോഗിച്ച് ലൈൻ തട്ടി ശരിയാക്കാൻ ശ്രമിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

കന്യാകുമാരി: തമിഴ്നാട് കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ്…

Read More

കിളിമാനൂരിൽ യുവതിയെ അജ്ഞാത സംഘം ഇരുചക്ര വാഹനത്തിൽ നിന്ന് അടിച്ചു വീഴ്ത്തി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം. ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ യുവതിയെ പിൻതുടർന്നെത്തിയ സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ യുവതി നഗരൂർ പോലീസിൽ പരാതി നൽകി. ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം 6.15 ഓടെ ആയിരുന്നു സംഭവം. വീഴ്ച്ചയിൽ യുവതിക്ക് കൈക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരൂർ…

Read More

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഫർഷാ കുറ്റക്കാരൻ; കൊല്ലപ്പെടുമ്പോൾ പെൺകുട്ടി 4.5 മാസം ഗർഭിണിയായിരുന്നു

കൊച്ചി: പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം മരട് സ്വദേശിയായ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തിയത്. എറണാകുളം കല്ലൂര്‍ സ്വദേശിനിയായ പതിനേഴുവയസുകാരിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി 4.5 മാസം ഗർഭിണി ആയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി…

Read More

സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്ടോക്ക്: സിക്കിമിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ലൊനാക് തടാകപ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദിയിലാണ് വെള്ളപ്പൊക്കമുണ്ടായത്. 23 സൈനികരെ കാണാതായതായാണ് റിപ്പോർട്ട്. ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. സിക്കിം സർക്കാർ സംസ്ഥാനത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial