kerala14.in

ദോശയ്ക്കാപ്പം ചമ്മന്തിക്കറി നൽകിയില്ല; പ്രകോപിതനായ യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു

ഇടുക്കി : ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. സാരമായി പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.  കഴിഞ്ഞ ദിവസം രാത്രി 10.30നു പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍ പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി…

Read More

തിരുവനന്തപുരം കാട്ടാക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അപകടം

തിരുവനന്തപുരം: കാട്ടാക്കട പട്ടക്കുളം മടത്തികോണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അപകടം. മടത്തിക്കോണം അക്ഷയ കേന്ദ്രത്തിന് സമീപം ഗിന്നസ് ഡെക്കറേഷൻ നടത്തുന്ന ബിനുവിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് സംഭവം നടന്നത്. വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

Read More

ആറ്റിങ്ങലിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി; കണ്ടെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി, യുവാവിനെ അറസ്റ്റ് ചെയ്തു

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും…

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്നും തെക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. തിരുവനന്തപുരത്ത് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപെടുത്തിയത്. നെയ്യാറിലും കരമന നദിയിലും ജലനിരപ്പ്…

Read More

ബന്ധുവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മലയാറ്റൂർ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടിൽ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കട നടത്തുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Read More

‘മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും’ ; ഗാന്ധി ജയന്തി ദിനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മാലിന്യമുക്ത നവകേരളം പദ്ധതി സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞങ്ങളും പദ്ധതി സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽമാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും എന്ന് പ്രതിജ്‌ഞയെടുത്തു കൊണ്ടാണ് ക്യാമ്പയിൽ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം പദ്ധതി ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ.ജി.കെ.സുരേഷ് കുമാർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത്  ഉദ്ഘാടനം ചെയ്തു. എ.ജി. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ , പ്രസിഡന്റ് എം.കെ.സാവിത്രി, ആർ.വി….

Read More

തിരുവനന്തപുരത്ത് റോഡിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

പള്ളിച്ചൽ: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പള്ളിച്ചലിൽ റോഡിടിഞ്ഞു. മുക്കുന്നിമല മാങ്കോട്ടുകോണം കുളത്തിന്റെ അടുത്തുകൂടെ കുണ്ടരാക്കാടു ഭാഗത്തേക്കുള്ള റോഡിന്റെ സൈഡ് വാളാണ് ഇന്നത്തെ മഴയിൽ പൂർണമായും ഇടിഞ്ഞു കുളത്തിലേക്കു വീണത്. റോഡിടിഞ്ഞു വീണതിനാൽ അത് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാൽ നാളെയും തിരുവനന്തപുരം ജില്ലയിൽ ശക്തമായ…

Read More

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

Read More

മക്കളാണെന്ന് മറന്നു! നാലു വർഷക്കാലമായി രണ്ട് പെൺകുട്ടികളെയും പീഡനത്തിനിരയാക്കിയ അച്ഛൻ അറസ്റ്റിൽ

ലഖ്‌നൗ: മക്കളെ ബലാത്സം​ഗം ചെയ്‌തെന്ന കേസില്‍ അച്ഛൻ അറസ്റ്റിൽ. രണ്ട് പെണ്‍മക്കളെ ആണ് ഇയാൾ കഴിഞ്ഞ നാലുവര്‍ഷമായി പീഡിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നാൽപതുകാരനെയാണ് പോലീസ് പിടികൂടിയത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. 15,17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്ന പെണ്‍കുട്ടികളെ അധ്യാപകരാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പതിനേഴുകാരിയോട് അധ്യാപിക കാര്യം തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം…

Read More

‘തട്ട’ത്തിൽ അനിൽ കുമാറിനെ തള്ളി സിപിഎം: വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്;  എം വി ഗോവിന്ദൻ

കണ്ണൂർ: തട്ടം പരാമർശത്തിൽ അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ലന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial