kerala14.in

അമ്മയും രണ്ടു പെൺകുട്ടികളും തീ കൊളുത്തി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരിച്ചു

വില്ലുപുരം: അമ്മയും രണ്ടു പെൺകുട്ടികളും തീകൊളുത്തി മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു. ഭർത്താവുമായി അകന്ന് കുട്ടികളുമായി രണ്ടു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി. പൊന്നുരംഗത്തിന്റെ നിർദേശപ്രകാരം യുവതിയുടെ ഭർത്താവ് മുധുരൈ വീരനെ ചർച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു. തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട്…

Read More

കോടിയേരിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്; പയ്യാമ്പലത്ത് കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്. ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടം നേടിയ അതുല്യനായ നേതാവായിരുന്നു കോടിയേരി . കോടിയേരിയുടെ സ്മൃതിമണ്ഡപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന കണ്ണൂർ പയ്യാമ്പലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം. വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ. ജോ ജോസഫാണ് സുപ്രീം കോടതിയിൽ അപേക്ഷ നല്‍കിയത്. ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന പശ്ചാത്തലത്തില്‍ ആണ് ഹർജി നൽകിയത്. മുല്ലപ്പെരിയാർ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ്‌ റിപ്പോര്‍ട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. ലോകത്ത് വിവിധ അണക്കെട്ടുകൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്താനായി ഉന്നതാധികരസമിതി ചെയർമാനോട് നിർദേശിക്കണമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതി…

Read More

കോട്ടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു; ഭൗമാന്തർഭാഗത്തെ മർദ്ദവും കനത്ത മഴയും കാരണമെന്ന് ജിയോളജി വകുപ്പ്

കോട്ടയം: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ആനത്താനം മുണ്ടുപൊയ്കയിൽ മാത്യു കുര്യന്റെ വീട്ടിലെ കിണറാണു താഴ്ന്നത്. ഇന്നലെ വീടിനു സമീപത്തു കൂടി പ്രഭാത നടത്തത്തിനു പോയ അയൽക്കാരനാണ് കിണർ താഴ്ന്നത് വീട്ടുകാരെ വിളിച്ചറിയിച്ചത്. ഭൂമിനിരപ്പിൽ നിന്നു മൂന്നര അടി പൊക്കമുണ്ടായിരുന്ന കിണർ ഭൂമിനിരപ്പിലും താഴേക്കു പതിച്ചു. മോട്ടറും പൈപ്പുകളും കിണറിനൊപ്പം താഴേയ്ക്കുപോയി. കഴിഞ്ഞ ദിവസം കിണറിനുള്ളിലെ വശങ്ങൾ പലയിടത്തും ഇടിഞ്ഞതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വെള്ളത്തിനു കലക്കലുമുണ്ടായിരുന്നു. ഇന്നലെ അറ്റകുറ്റപ്പണി നടത്താനിരിക്കെയാണ് സംഭവം. പ്രദേശത്ത് ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നു…

Read More

വീണ്ടും ആൾക്കൂട്ട കൊലപാതകം; ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് 12കാരൻ ആദിവാസി ബാലനെ ജനക്കൂട്ടം തല്ലിക്കൊന്നു

കൊൽകത്ത: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനായ ആദിവാസി ബാലനെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബർ സമുദായാംഗം സുഭ നായിക് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് ക്രൂരത നടന്നത്. കടയിൽനിന്നും താൻ കാണാതെ ഭക്ഷണ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഉടമ സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. കാലികൾക്ക് ഭക്ഷണ നൽകിയിരുന്ന അലുമിനിയം പാത്രം കാണാനില്ലെന്ന് പ്രദേശവാസിയും അറിയിച്ചു. ഇതോടെ ജനക്കൂട്ടം മോഷ്ടാവ് ആരെന്ന് അന്വേഷിച്ച്…

Read More

ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

മലപ്പുറം :ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം മലപ്പുറം : വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനമെന്ന് പരാതി. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനമേറ്റത്.പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായി. സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

ഏഷ്യൻ ഗെയിംസിൽ കുതിപ്പോടെ ഇന്ത്യ; 11ാം സ്വര്‍ണം നേടി ഇന്ത്യ മുന്നോട്ട്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സുവർണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വർണം. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവർണ നേട്ടം. വനിതകളുടെ ഇതേ വെള്ളിയും ഇന്ത്യ നേടി. കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ സിങ് സന്ധു, പ്രഥ്വിരാജ് ടൊൻഡെൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തിൽ വെള്ളി നേടിയത്. ഇതേ ഇനത്തിന്റെ പുരുഷൻമാരുടെ…

Read More

വാണിജ്യ എൽപിജി വിലകൂട്ടി; സിലിണ്ടറിന് 209 കൂടി, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്.

Read More

ഒക്ടോബറിൽ മഴ തകർക്കും കാലാവസ്ഥാ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ;കാലവർഷത്തിലെ 34% നിരാശ തുലാവർഷം തീർക്കും

തിരുവനന്തപുരം: ഇക്കുറി കാലവർഷം നിരാശപ്പെടുത്തിയെങ്കിൽ തുലാവർഷം കേരളത്തിന് ആശ്വാസമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നാണ് 2023 ൽ അനുഭവപ്പെട്ടതെങ്കിൽ ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023 ലെ കാലവർഷം. ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴകുറവാണ് രേഖപ്പെടുത്തിയത്. 2023 കാലവർഷത്തിൽ 2018.6…

Read More

പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; അപകടം ഇന്ധനം നിറയ്ക്കാൻ പോകവെ

തിരുവനന്തപുരം: പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial