Headlines

kerala14.in

അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് വികൃതമാക്കിയ നിലയിൽ

കൽപ്പറ്റ: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവയെ ആണ് കടുവ ആക്രമിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ വികൃതമാക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. മേഖലയിൽ ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.

Read More

വീട്ടിൽ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ മകൾ ഇസാഎസ്‌വിൻ ആണ് മരിച്ചത്. വീട്ടിൽ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും കുട്ടി ഒരു മൊബൈൽ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു. റോഡിന് തൊട്ടടുത്തായിരുന്നു കുട്ടിയുടെ വീട്. കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ…

Read More

വോട്ടർ പട്ടിക ഡിസംബർ 19 വരെ പേര് ചേർക്കാം. ഇലക്ടറൽ റോൾ ഒബ്‌സർവർ ജില്ലയിൽ സന്ദർശനം നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോൾ ഒബ്‌സർവറുടെ ജില്ലയിലെ ആദ്യ സന്ദർശനമായിരുന്നു. അർഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടർ പട്ടികയിൽ ഇടം നേടരുതെന്നും വോട്ടർ പട്ടിക എല്ലാ വോട്ടർമാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും…

Read More

ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം; വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവർണർ ഇന്നലെ ചെയ്തതത്‌. ഗവർണർ കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആവശ്യമില്ലാതെ പഴിചാരുന്നു. ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും…

Read More

ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ലോറി ഇടിച്ച് മരിച്ചു

തിരൂർ: ഭർത്താവിനുംമകനുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ച് മരണപ്പെട്ടു.പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞിബാവയുടെ മകൾ നജ്മ (29 )യാണ്തിരുർ പുങ്ങോട്ടുകുളത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽ കുഞ്ഞിമൊയ്തീനും 7 വയസ്സുള്ള മകനുമൊപ്പം ബൈക്കിൽ മുട്ടന്നൂരിലെ സ്വന്തം വീട്ടിൽ നിന്നും ഇരിങ്ങാവൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ പുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്….

Read More

വീടിന്‌ പുറകില്‍ മീൻ വളർത്താൻ സ്ഥാപിച്ച ഫൈബര്‍ ബോക്‌സിൽ വീണ്‌ രണ്ട്‌ വയസുകാരൻ മരിച്ചു

താനൂർ:വീടിന്‌ പുറകില്‍ മീൻ വളർത്താൻ സ്ഥാപിച്ച ഫൈബര്‍ ബോക്‌സിൽ വീണ്‌ രണ്ട്‌ വയസുകാരൻ മരിച്ചു.താനൂര്‍ കണ്ണന്തളിയിൽ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം.കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകൻ മുഹമ്മദ്‌ ഫഹ്മിന്‍ ആണ്‌ മരിച്ചത്‌.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ ഫൈബര്‍ ബോക്‌സില്‍ കണ്ടെത്തിയത്‌. ഉടന്‍ പുറത്തെടുത്ത്‌ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫഹ്മിന്റെ സഹോദരങ്ങള്‍ കൌതുകത്തിന്‌ വളര്‍ത്തുന്നതാണ്‌ മത്സ്യം.മാതാവ് : ഫൗസിയ

Read More

മഅ്ദനി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി യെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂറോളജിസ്റ്റ് ഡോക്ടർ അബ്ദുൽ സലാമാണ്‌ പരിശോധന നടത്തുന്നത്. മഅദനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കി.സ്ട്രോക്, ക്രിയാറ്റിൻ അളവിൽ വ്യതിയാനം എന്നിവ മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു മഅദനിയെ ചികിത്സയ്ക്കായി എത്തിച്ചത്. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Read More

ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്‌പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനിൽ ഭജൻലാൽ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേര് പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻലാൽ ശർമ്മ ബ്രാഹ്മണ സമുദായാംഗമാണ്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീർഘകാലം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന…

Read More

രണ്ടും കൽപ്പിച്ച് ഗവർണർ; എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ 124-ാം വകുപ്പ് ചുമത്തി

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിൽ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി ഗവർണർ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചുമത്തി. ഗവർണറുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർക്കെതിരെ പൊലീസ് നേരത്തെ ചുമത്തിയ കുറ്റം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ്…

Read More

കാത്തിരുന്ന് മടുത്തപ്പോൾ കെഎസ്ആർടിസി ബസിനടിയിൽ കിടന്നുറങ്ങി; തീർത്ഥാടകരുടെ കാലിലൂടെ അതേ ബസ് കയറിയിറങ്ങി

തുലാപ്പള്ളി: കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ ശബരിമല തീർത്ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കൽ -പമ്പ റോഡിൽ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവർ എത്തിയ കെ.എസ്.ആർ.ടി.സി. ബസും ഇങ്ങനെ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തിൽനിന്നിറങ്ങി അടിയിൽ കിടന്നുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉറങ്ങുന്നതറിയാതെ ബസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial